ഓര്‍മശക്തി വര്‍ധിപ്പിക്കണോ? നേരെയങ്ങ് നടന്നാല്‍ മതി

foot 2

മൊബൈല്‍ഫോണും സോഷ്യല്‍മീഡിയയുമൊക്കെ വന്നതോടെ ആളുകളുടെ ഓര്‍മശക്തി കുറഞ്ഞോ? വിദഗ്ധര്‍ പറയുന്നു. ശരിയാണ്, ഇപ്പോഴത്തെ ആളുകള്‍ക്ക് പണ്ടത്തെ അത്ര ഓര്‍മശക്തിയില്ല. കാരണമെന്താണെന്നും അവര്‍ പറയുന്നു. ചെരുപ്പ് ഇട്ട് നടക്കുന്നതാണത്രേ ഓര്‍മശക്തി കുറയാന്‍ കാരണം.

ചെരുപ്പ് ഉപയോഗിക്കാതെ നടന്നാല്‍ ഓര്‍മശക്തി കൂടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ധിക്കുമത്രേ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടൂകയും ചെയ്യുന്നു. കുട്ടിക്കാലം മുതല്‍ ചെരുപ്പിടാതെ നടക്കുന്നവര്‍ക്ക് ഓര്‍മശക്തി കൂടാന്‍ കാരണം ഇതാണ്. ഇനി ഒന്നു പരീക്ഷിച്ചു നോക്കൂ…

Related posts