ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പിന്റെ വനിതാവിഭാഗത്തില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. സെമിയില്‍ ഇംഗ്ലണ്ടിനെ അഞ്ചു റണ്‍സിനു തോല്‍പ്പിച്ചാണു തുടര്‍ച്ചയായ നാലാം ഫൈനലിന് ഓസീസ് യോഗ്യത നേടിയത്.ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ മറുപടി ഏഴു വിക്കറ്റ് നഷ്ടത്തില്‍ 127ല്‍ അവസാനിച്ചു. 55 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മെഗ് ലാനിങിന്റെ ബാറ്റിംഗാണ് ഓസീസിനു കരുത്തു പകര്‍ന്നത്. ഇന്ന് നടക്കുന്ന രണ്ടാംസെമിയില്‍ വിന്‍ഡീസ് വനിതകള്‍ ന്യൂസിലന്‍ ഡിനെ നേരിടും.
ഓസ്‌ട്രേലിയന്‍ വനിതകള്‍ ഫൈനലില്‍
