തിരുവനന്തപുരം: തമിഴ് നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തി മറിച്ചു വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ ഫോര്‍ട്ട് പോലീസിന്റെ പിടിയിലായി. മണക്കാട് ചാല കരിമഠം കോളനിയില്‍ അശോകന്‍ , മണക്കാട് കരിമഠം കോളനിയില്‍ ഗഫൂര്‍ എന്നിവരെയാണ് രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയത്.
തമിഴ്‌നാട്ടില്‍ നിന്നും കിള്ളിപ്പാലത്ത് ബസിറങ്ങി കൊണ്ടുപോകവെയാണ് പോലീസ് ഇവരെ പിന്തുടര്‍ന്നു പിടികൂടിയത്. ഇരുവരും നിരവധി മയക്കുമരുന്നു കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരാണ്. കരിമഠം സ്വദേശികളായ ഇവര്‍ യുവാക്കളെയും സ്കൂള്‍ വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെടുന്നതനുസരിച്ച് സ്ഥലത്ത് സാധനം എത്തിക്കുന്നതാണ് പതിവെന്ന് ഇവര്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എസ്. ഗോപകുമാര്‍, കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ വി. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് സിഐ വി. രജികുമാര്‍, ഫോര്‍ട്ട് എസ്‌ഐ പി. ഷാജിമോന്‍, സിറ്റി ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.