പിഎച്ച്ഡി വിദ്യാര്‍ഥിനി ക്രിസ്ത നിക്കോള്‍സണ്‍ കടലിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു കാഴ്ച കണ്ടു. ഒരു ഡോള്‍ഫിന്‍ നീരാളിനെ വായുവില്‍ ഇട്ടു കറക്കുന്നു. കടലിലേക്ക് താഴ്ന്നു പോകുകയും നീരാളിയെ പൊക്കി കടലിനു മുകളിലേക്ക് കുതിച്ചു ചാടുകയും ചെയ്യുകയായിരുന്നു ഡോള്‍ഫിന്‍. നീരാളിയാകട്ടെ ഡോള്‍ഫിനെ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കടലില്‍ ഡോള്‍ഫിനും നീരാളിയും തമ്മില്‍ യുദ്ധം നടക്കുകയാണെന്ന് ആദ്യം വിചാരിച്ചെങ്കിലും പിന്നീടാണ് ഈ കാഴ്ചയുടെ സത്യാവസ്ഥ മനസിലാകുന്നത്.
ഇവര്‍ തമ്മില്‍ യുദ്ധമല്ല നടന്നത് മറിച്ച് സൗഹൃദമായിരുന്നു. കടലില്‍ ഇവര്‍ സൗഹൃദം ആഘോഷിക്കുകയായിരുന്നു. ഈ അപൂര്‍വ സൗഹൃദം നടക്കുന്നത് ഓസ്‌ട്രേലിയയിലെ തെക്കന്‍ പെര്‍ത്തിലെ മാന്‍ഡുറ തീരത്താണ്. യൂണിവേഴ്‌സിറ്റി പ്രോജക്റ്റിന്റെ ഭാഗമായിയാണ് ക്രിസ്ത കടലില്‍ എത്തിയത്. ഡോള്‍ഫിനുകളുടെ ജനനം, ശീലങ്ങള്‍, ജനിതകഘടന തുടങ്ങിയ വിഷയങ്ങളിലാണ് ക്രിസ്ത ഗവേഷണം നടത്തുന്നത്.
കടലില്‍ യുദ്ധം; കടലില്‍ ഡോള്‍ഫിനും നീരാളിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം
