ആലപ്പുഴ: കടല്‍ക്ഷോഭത്തിന്റെ കെടുതി വിലയിരുത്തി പരിഹാരമാര്‍ഗം കാണാന്‍ വില്ലേജ് തല ദുരന്ത നിവാരണ സമിതി അടിയന്തരമായി കൂടാന്‍ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ കൂടിയ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നു മഴക്കാലത്തിനു മുന്നോടിയായി ജില്ലയ്ക്ക് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിവിധതലങ്ങളില്‍ ഉപയോഗിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി സഹകരിച്ച് വേണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന് കളക്ടര്‍ പറഞ്ഞു.
നിലവില്‍ ജില്ലയില്‍ നാലു ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. 197 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 16 വീടുകള്‍ പൂര്‍ണമായും അഞ്ചു വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴക്കെടുതി മൂലം വീടുവിട്ട് ഇറങ്ങേണ്ടി വരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ലൈസ്, സപ്ലൈകോ, ഹോള്‍ട്ടികോര്‍പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴി വാങ്ങണമെന്നും തഹസീല്‍ദാര്‍മാര്‍ സപ്ലൈകോയ്ക്കു കത്തു നല്‍കണമെന്നും നിര്‍ദേശിച്ചു.
ജെസിബി, ചാക്ക്, മറ്റ് അവശ്യഉപകരണങ്ങള്‍ എന്നിവയുടെ നിരക്ക് ഉടന്‍ നിശ്ചയിച്ചുവയ്ക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ വെള്ളം വറ്റിക്കാന്‍ ഫയര്‍ഫോഴ്‌സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന് ഒരു മോട്ടോര്‍ കൂടി വാങ്ങി നല്‍കുന്ന കാര്യം ആലോചിക്കും. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടിവന്നാല്‍ ആവശ്യമായ സൗകര്യം സ്കൂളുകളില്‍ ചെയ്തു കൊടുക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. ടോയ്‌ലെറ്റും മറ്റും തുറന്നു കൊടുക്കണം.
പാടശേഖരങ്ങളില്‍ മടവീഴ്ചയുണ്ടാകാ തിരിക്കുന്നതനാവശ്യമായ കരുതലുകള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കും. മണല്‍ ചാക്കുകള്‍ വേണ്ടിവന്നാല്‍ ഉപയോഗിക്കുന്നതിലേക്കു നിരക്ക് തയാറാക്കിവയ്ക്കും. കടലിലേക്കുള്ള ജലനിര്‍ഗമന മാര്‍ഗങ്ങള്‍ യഥാസമയം തുറക്കുന്നതിനു നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും ഓരുമുട്ടുകള്‍ സമയബന്ധിതമായി പൊളിച്ചു നീക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിനും നിര്‍ദേശം നല്‍കി. തോട്ടപ്പള്ളി, അന്ധകാരനഴി ഷട്ടറുകള്‍ ആവശ്യമായ സമയങ്ങളില്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും നടപടി സ്വീകരിക്കും.
മണ്‍സൂണ്‍ കാലത്ത് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ സുരക്ഷിതമായ രീതിയിലാണോ യാത്രകള്‍ നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ ഡിടിപിസിയോട് നിര്‍ദേശിച്ചു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഹൗസ് ബോട്ടുകളില്‍ ഉറപ്പാക്കണം. പുറക്കാട് സുനാമി ദുരിതാശ്വാസത്തിന്റെ ഭാഗമായി പുനഃരധിവസിപ്പിക്കാന്‍ കണ്ടെത്തി അതിരുതിരിച്ചു നല്‍കിയ സ്ഥലത്തെ കല്ല് നശിപ്പിച്ച സംഭവത്തില്‍ ഉടന്‍ സര്‍വേയറെക്കൊണ്ട് വീണ്ടും അളപ്പിച്ച് കല്ലിട്ടു നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
സബ് കളക്ടര്‍ ഡി. ബാലമുരളി, ഡെപ്യൂട്ടി കളക്ടര്‍(ദുരന്തനിവാരണം) കെ.ആര്‍. ചിത്രാധരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. പ്രകാശ്, ഡിഎംഒ ഡോ. ഡി. വസന്തദാസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ഡിവൈഎസ്പി പി.ഡി. ശശി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീന നടേശ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം കടലാക്രമണത്തെത്തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളില്‍ ര|െണ്ണം ഇന്നലെ പിരിച്ചുവിട്ടു. ചേര്‍ത്തല താലൂക്കില്‍ ആരംഭിച്ച ര|് ക്യാമ്പുകളാണ് പിരിച്ചുവിട്ടത്.