സ്വന്തം ലേഖകന്‍
കോഴിക്കോട്: സൂപ്പര്‍ സ്റ്റാര്‍ രജ്നികാന്തിന്റെ കബാലി കണ്ടവര്‍ പറയുന്നു ‘മഗഴ്ച്ചി’. സിനിമയില്‍ ഉടനീളം സൂപ്പര്‍ സ്റ്റാര്‍ പറയുന്ന ഡയലോഗാണിത്. കണ്ടതില്‍ സന്തോഷമെന്നാണ് മഗഴ്ച്ചിയുടെ അര്‍ഥം. വാക്ക് അര്‍ഥവത്താക്കുന്നതാണ് സിനിമ കണ്ട് പുറത്തിറങ്ങിയവരും പറഞ്ഞത്. കബാലിയെ കണ്ടതില്‍ ‘മഗഴ്ച്ചി’. ഇന്ന് പുലര്‍ച്ചെ 5.30ന് റിലീസ് ചെയ്ത കബാലിയെ കാണാന്‍ നിരവധിപ്പേരാണ് വിവിധ തീയറ്റുറുകളില്‍ എത്തിയിരുന്നത്.
കോഴിക്കോട് ഫീലീം സിറ്റിയിലെ നാല് സ്ക്രീനിലും കോറണേഷന്‍, കൈരളി, രാധ എന്നീ തീയറ്ററുകളിലുമാണ് പുലര്‍ച്ചെ പ്രദര്‍ശനമുണ്ടായത്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ രജനികാന്ത് സിനിമ കാണാന്‍ കഴിഞ്ഞ ദിവസം തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത കാത്തിരുന്നവരാണ് പുലര്‍ച്ചെ തന്നെ തീയറ്ററുകളിലെത്തിയത്. അഭ്രപാളിയില്‍ കബാലിയെ കാണാന്‍ രജനി ആരാധകരായ യുവാക്കള്‍ മാത്രമല്ല എത്തിയിരുന്നത്.
കൈക്കുഞ്ഞുങ്ങളുമായി തീയറ്ററിലേക്ക് ഒഴുകിയെത്തിയ കുടുംബങ്ങളും തീയറ്റര്‍ ഉടമകളെ ഞെട്ടിച്ചു. സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ ആദ്യ ടീസര്‍ പുറത്ത് വന്നപ്പോള്‍ തന്നെ തീയറ്ററിലേക്കുള്ള ജനത്തിന്റെ തള്ളിക്കയറ്റം ഉടമകള്‍ കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഉടമകളെ പോലും ഞെട്ടിക്കുന്ന തിരക്കാണ് പലയിടങ്ങളിലും കാണാന്‍ സാധിച്ചത്. 25 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി എത്തുന്ന കബാലി തന്റെ പ്രതികാരം തീര്‍ക്കുന്ന കഥയറിയാന്‍ ആരാധകര്‍ അക്ഷമരായാണ് ഇന്ന് പുലര്‍ച്ചെ വരെ കാത്തിതരുന്നത്.
തന്റെ കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരോട് കബാലി ക്ഷ്മിക്കുമോ അതോ പകരം ചോദിക്കുമോ എന്ന് കണ്ടറിയാനെത്തിയവര്ക്ക് നിരാശരാകേണ്ടി വന്നില്ല. എന്നാല്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സംവിധായകന് കഥ അവസാനിപ്പിക്കുന്നത്. കബാലി രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന കൂടി നല്‍കിയാണ് സിനിമ അവസാനിക്കുന്നത്.