കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. മേയ് 17,18 തീയതികളില്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു ഹര്‍ജി സമര്‍പ്പിച്ചത്. ഏപ്രില്‍ 22നു ഹര്‍ജി പരിഗണിക്കും.
ഹൃദ്രോഗ പരിശോധനയ്ക്കു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ കാണാന്‍ 17നും സിപിഎം നേതാവ് കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 18നും പ്രവേശാനുമതി നല്‍കണമെന്നാണ് ആവശ്യം.