കണ്ണൂരില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണം: കെ.സി. ജോസഫ്

TOP-KCകണ്ണൂര്‍: കണ്ണൂരിലെ ക്രമസമാധാനനില അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി സംസ്ഥാനതലത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടി പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.   നാലുമാസത്തിനുള്ളില്‍ ഏഴു കൊലപാതകങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാരുള്ള കണ്ണൂര്‍ ജില്ലയില്‍ ഒരു മന്ത്രിയെങ്കിലും പങ്കെടുത്ത് ഒരു സമാധാന ചര്‍ച്ച ഇന്നുവരെ ഉണ്ടായിട്ടില്ല.

പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്നുമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കുറ്റസമ്മതം പിണറായി വിജയന്റെ ഏകപക്ഷീയമായ പോലീസ് നയത്തിന്റെ പരാജയത്തെയാണ് വിളിച്ചറിയിക്കുന്നത്.   പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ‘പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി നല്‍കുമെന്ന’ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നിയമം കൈയിലെടുക്കാന്‍ അണികള്‍ക്ക് പ്രേരണ നല്‍കിയെന്നും  കെ.സി. ജോസഫ് കുറ്റപ്പെടുത്തി.

Related posts