കണ്ണൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ ഇന്‍ഷ്വറന്‍സ് പരിരക്ഷ

knr-policyകണ്ണൂര്‍: തെരഞ്ഞെടുപ്പ് ദിവസം അക്രമം നേരിടേണ്ടിവരുന്ന യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതരുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ പല ബൂത്തുകളിലും ബൂത്ത് ഏജന്റുമാര്‍ക്കെതിരേ അക്രമം നടക്കുക പതിവാണ്. ബൂത്തുകള്‍ കൈയേറി ഏജന്റുമാരെ മര്‍ദിക്കുന്നതും പോളിംഗിനുശേഷം അക്രമിച്ചു പരിക്കേല്‍പ്പിക്കുന്നതുമായ സംഭവങ്ങള്‍ നിരവധിയാണ്.

മാസങ്ങളോളം ചികിത്സയില്‍ കഴിയേണ്ടിവരുന്ന നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുണെ്ടന്നും സുരേന്ദ്രന്‍ പറഞ്ഞു. സമാധാനപരമായ തെരഞ്ഞെടുപ്പിനു പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷാ സന്നാഹമൊരുക്കാറുണെ്ടങ്കിലും ബൂത്ത് ഏജന്റുമാര്‍ പലവിധത്തില്‍ അക്രമത്തിന് ഇരയാകാറുണ്ട്. ഈ സാഹചര്യത്തിലാണു മുഴുവന്‍ ബൂത്ത് ഏജന്റുമാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി പാര്‍ട്ടിക്കുണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യത കുറച്ചെങ്കിലും ഇല്ലാതാക്കാന്‍ ആലോചിക്കുന്നത്- അദ്ദേഹം പറഞ്ഞു.

Related posts