കനയ്യകുമാറിന് വധഭീഷണി; നവനിര്‍മാണ്‍ സേന നേതാവ് അറസ്റ്റില്‍; കാമ്പസിലെത്തിയത് ഒരു ബാഗ് നിറയെ ആയുധങ്ങളുമായി

kannayaന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ വധിക്കുന്നുമെന്നു ഭീഷണി മുഴക്കിയ ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന തലവന്‍ അമിത് ജാനി അറസ്റ്റില്‍. വ്യാഴ്ാഴ്ച രാത്രിയാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്. കനയ്യകുമാറിനു പുറമേ ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി ഉമര്‍ ഖാലിദിനു നേര്‍ക്കും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.

ഏപ്രില്‍ 14നാണ് കനയ്യകുമാറിന് വധഭീഷണി അറിയിച്ചുകൊണ്്ടുള്ള കത്തും ഒരു ബാഗ് നിറയെ ആയുധങ്ങളും ജെഎന്‍യു കാമ്പസിലെത്തിയത്. ബാഗില്‍നിന്നു കണെ്്ടത്തിയ കത്തില്‍ അമിത് ജാനിയുടെ ഒപ്പും കണെ്്ടത്തി. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

Related posts