വടകര: തിരുവള്ളൂര്‍ കന്നിനടയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു. ഔദ്യോഗീക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മാര്‍ഗ്ഗ തടസം സൃഷ്ടിക്കല്‍, സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ പോലീസ് പട്രോളിംഗിനിടയിലാണ് കന്നിനട പള്ളിക്കടുത്ത് സംഘര്‍ഷാവസ്ഥ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ഹോണ്‍ മുഴക്കി പോലീസ് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിരിഞ്ഞുപോയില്ല.
പോലീസ് വിരട്ടി ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നെന്നു. മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ലാത്തി വീശിയതോടെ സംഘര്‍ഷമുണ്ടാക്കിയവര്‍ ഓടി മറിഞ്ഞു. ഇവര്‍ എത്തിയതെന്ന് കരുതുന്ന 13 ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്ന് ആക്ടീവയാണ്. പലതിന്റേയും നമ്പര്‍ യഥാര്‍ഥമല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. ചിലതിന് നമ്പര്‍ ഇല്ല. മറ്റ് ചിലതിന്റെ അക്കം മാറ്റിയ നിലയിലാണ്. ചിലതിന്റെ രജിസ്റ്റ്രേഷന്‍ കോഡ് മാറ്റിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.