പോലീസിനു പിന്നാലെ കളക്ടറും കൈവിട്ടു…! പിടികൂടിയ നായ്ക്കളെ കൊണ്ടുപേകാന്‍ കഴിഞ്ഞില്ല; നായ്ക്കളെ പിടിക്കാനിറങ്ങിയ ബോബി ചെമ്മണൂര്‍ വെട്ടില്‍

boby1

കോഴിക്കോട്: നായ്ക്കളെ പിടിക്കാനിറങ്ങിയ ബോബി ചെമ്മണൂര്‍ വെട്ടിലായി. പിടികൂടിയ നായ്ക്കളെ കല്‍പ്പറ്റയിലേക്ക് കൊണ്ടുപേകാന്‍ കഴിഞ്ഞില്ല. പ്രദേശവാസികളുടെ എതിര്‍പ്പുള്ളതിനാല്‍ തനിക്ക് നായ്ക്കളെ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നുംസംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബോബി ചെമ്മണൂരിന്‍െ്‌റ അനുനായികള്‍ നായ്ക്കളെ നിറച്ച വാഹനവുമായി കളക്ടറേറ്റിലെത്തി.

എന്നാല്‍ ജില്ലാ കളക്ടര്‍ എറണാകുളത്തായതിനാല്‍ നേരില്‍ കാണാനായില്ല. പരിസരവാസികളുെട പരാതിയെതുടര്‍ന്ന് നായ്ക്കളേയും വാഹനവും അവിടെനിന്നും മാറ്റാന്‍ ജില്ലാ കളക്ടര്‍ എഡിഎം കെ. ജനിന്‍ കുമാറിന് നിര്‍ദേശം നല്‍കി. ഇന്നലെ രാവിലെ 8.45നാണ് ബോബി ചെമ്മണൂര്‍ ഫാന്‍ അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍  നായ്ക്കളെ വാഹനത്തിലാക്കി കളക്ടറേറ്റിനു മുന്നില്‍  എത്തിച്ചത്.  ഇത് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

നൂറു കണക്കിനാളുകള്‍ വരുന്ന കളക്ടറേറ്റിനു മുന്നില്‍ നായ്ക്കളുമായി എത്തിയത് വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നും അനുവദിക്കാനാവില്ലെന്നുമുള്ള നിലപാടാണ് കളക്ടര്‍ എടുത്തത്. അതുകൊണ്ടുതന്നെവാഹനം ഇവിടെനിന്നും നീക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ നായ്ക്കളെ കല്‍പ്പറ്റയിലെത്തിക്കാന്‍ പോലീസിന് സംരക്ഷണം നല്‍കാനാകില്ലെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റയും അറിയിച്ചിരുന്നു.

കല്‍പ്പറ്റയിലെ പത്തേക്കര്‍ സ്ഥലത്താണ് നായ്ക്കളെ വളര്‍ത്താന്‍ ബോബി ചെമ്മണൂര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് ചെമ്മണൂരിന് അതിന് കഴിഞ്ഞില്ല. നാട്ടുകാര്‍ ഉപരോധമുള്‍പ്പെടെയുള്ള സമരമുഖത്തേക്ക് നീങ്ങുന്ന സന്ദര്‍ഭത്തിലാണ് സംരക്ഷണം തേടിയത്. ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ഫഌക്‌സുകളുമായാണ് ഇന്നലെ രാവിലെ ഇവര്‍ കളക്ടറേറ്റില്‍ എത്തിയത്. ജനങ്ങളുടെ ജീവന് ഭീഷണിയുള്ള  തെരുവുനായ്ക്കളെ പിടിച്ച് സ്വന്തം ഭൂമിയില്‍ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചിലവ്യക്തികള്‍ തടയാന്‍ശ്രമിക്കുന്നുവെന്ന പരാതിയാണ് ഫഌക്‌സ് ബോര്‍ഡിലുള്ളത്് .

Related posts