ചവറ: സംസ്ഥാനത്തെ കയര്‍ വ്യവസായത്തെ രക്ഷിക്കാന്‍ ആധുനികവത്ക്കരണത്തിലൂടെ മാത്രമേ സാധിക്കൂവെന്ന് മന്ത്രി അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. ചവറ മേനാമ്പള്ളിയില്‍ നാച്വറല്‍ ഫൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യന്ത്രവത്ക്കരണത്തിലൂടെ കേരളത്തിലെ കയര്‍ ഉത്പാദനം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. 2009-10 കാലഘട്ടത്തില്‍ കേവലം 807 കോടി രൂപയുടെ കയറ്റുമതിയുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 1630 കോടി രൂപയുടെ കയറ്റുമതി ഉണ്ട്. എന്നാല്‍ ഈ മേഖലയില്‍ നമുക്ക് ഏറെ മുന്നേറേണ്ടതുണ്ട്.
കേരളത്തിന് ആവശ്യമായ രണേ്ടകാല്‍ ലക്ഷം ടണ്‍ ചകിരിനാരിന്റെ സ്ഥാനത്ത് 25000 ടണ്‍ മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരണം. ഇതിനായി സംഘങ്ങള്‍ക്ക് ചകിരിനാര് ഉത്പാദനത്തിനായി രണ്ട് ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നുണ്ട്. ഇലക്ട്രോണിക് റാട്ട്, ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍ തുടങ്ങി ആധുനിക ഉപകരണങ്ങള്‍ കയര്‍ വ്യവസായത്ത് കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും ഇതിന് സര്‍ക്കാര്‍ സഹായമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം എന്‍. കെ. പ്രേമചന്ദ്രന് എംപിയും മെഷിനറിയുടെ സ്വിച്ച് ഓണ്‍കര്‍മം കയര്‍ വികസന ഡയറക്ടര്‍ കെ.എന്‍.സതീഷുംനിര്വഹിച്ചു.ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. ശോഭ, വി.സേതുലക്ഷ്മി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ലളിത, ബ്ലോക്ക് പഞ്ചായത്തംഗം ആര്.അരുണ്‍ രാജ്, പഞ്ചായത്തംഗങ്ങളായ ലേഖ, സക്കീര്‍ ഹുസൈന്, പ്രോജക്ട് ജില്ലാ ഓഫീസര്‍ ആര്. അശോക് കുമാര്‍, കയര്‍ ഫെഡ് അഡ്മിനിസ്ട്രേറ്റര്‍ ആര്. ദേവരാജന്‍, ചവറ മാറ്റ്സ് ആന്‍ഡ് മാറ്റിംങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കാരേല്‍ സത്യദേവന് സേതുനാഥന്പിളള, ചക്കനാല്‍ സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കയര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ. മദനന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രകൃതി ദത്തമായ നാരുകള്‍ കൊണ്ടുള ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പൊതു മേഖലയിലെ നൂതന വ്യവസായ സംരംഭം ആണ് നാച്വറല്‍ ഫൈബര്‍ പാര്‍ക്ക്.