ബോളിവുഡില്‍ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം ബിപാഷ ബസുവിന്റെ കല്യാണം ആണ്. സുഹൃത്തുക്കളെ എല്ലാം കല്യാണത്തിന് ക്ഷണിച്ച ബിപാഷ, എന്നാല്‍ ഒരാളെ മാത്രം കല്യാണം വിളിച്ചിട്ടില്ലായെന്നാണ് കേള്‍ക്കുന്നത്. മുന്‍ കാമുകന്‍ ജോണ്‍ ഏബ്രഹാമിനെ മാത്രമാണ് ബിപാഷ കല്യാണം വിളിക്കാതിരുന്നത്. വരുംദിവസങ്ങളില്‍ ഉള്‍വിളിയുണ്ടായി ഇനി ജോണ്‍ ഏബ്രഹാമിനെ കല്യാണം വിളിക്കുമോ എന്ന് ഉറ്റുനോക്കുന്നവരും ബോളിവുഡില്‍ ഉണ്ട് കേട്ടോ.
ഇനി അഥവാ അങ്ങനെ ഒരു വിളി ഉണ്ടായാല്‍ അതും വാര്‍ത്താ പ്രാധാന്യം നേടും. ജോണ്‍ ഏബ്രഹാമിനോട് ബിപാഷയ്ക്ക് ഇപ്പോഴും ദേഷ്യം ഉണ്ടെന്നാണ് ബോളിവുഡിലെ സംസാരം. അതുകൊണ്ടാണ് ബാക്കി എല്ലാവരേയും വിളിച്ചിട്ടും ജോണിനെ കല്യാണം വിളിക്കാത്തത് പോലും. എന്തായാലും ബിപാഷയുടെ കല്യാണത്തിന് ഇനിയും ദിവസങ്ങളുണ്ട്. കരണ്‍ സിംഗ്- ബിപാഷ കല്യാണം 30നാണ്.