കരയേക്കാളേറെ സ്‌നേഹിച്ചതു സമുദ്രത്തെ; ഒടുവില്‍ മരണവും സമുദ്രത്തില്‍ത്തന്നെ

mummyകരയേക്കാളേറെ സമുദ്രത്തെ സ്‌നേഹിച്ച വ്യക്തിയായിരുന്നു ജര്‍മന്‍ സഞ്ചാരിയായിരുന്ന മാന്‍ഫ്രെഡ് ഫ്രിറ്റ്‌സ്. യാത്രകളായിരുന്നു അദ്ദേഹത്തിന്റെ ജീവിതംതന്നെ. സമുദ്രയാത്രയോടുള്ള അതിരുകവിഞ്ഞ അഭിനിവേശം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത് മരണത്തിലേക്കും. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മമ്മിയായാണ് അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കുറച്ചുനാളായി ഫ്രിറ്റ്‌സിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.

കഴിഞ്ഞ ദിവസം ഫിലിപ്പിനോ തീരത്ത് സ്വന്തം ബോട്ടില്‍ മമ്മിയായ നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

2009 മുതല്‍ കരയുമായി ഇദ്ദേഹത്തിനു ബന്ധമൊന്നുമില്ല. അതിനാല്‍ മരണകാരണം എന്താണെന്നും, എന്നാണു മരിച്ചതെന്നുമറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടിവരും. മൃതദേഹം പാതി ജീര്‍ണിച്ച അവസ്ഥയിലാണെങ്കിലും കടലിലെ ഉപ്പുനിറഞ്ഞ കാലാവസ്ഥ കാരണമാണ് ശരീരം ഉണങ്ങി മമ്മി പോലെയായത്. അദ്ദേഹത്തിന്റെ മരണശേഷം കപ്പല്‍ നിയന്ത്രണംവിട്ട് ഒഴുകി നടക്കുകയായിരുന്നുവെന്നാു കരുതുന്നത്.

Related posts