കൊല്ലം: അന്തരിച്ച സിനിമാതാരം കലാഭവന്‍ മണിക്ക് സ്മരണാഞ്ജലിയായി കൊല്ലം കടപ്പാക്കട സ്‌പോര്‍സ് ക്ലബ് അങ്കണത്തില്‍ ഇന്ന് വൈകുന്നേരം ആറിന് ഓടപ്പഴം പോലൊരു എന്ന പേരില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കും. സംഗീത പരിപാടി യുടെ ഉദ്ഘാടനം കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. നാടന്‍പാട്ട് കലാകാരന്‍ സി.ജെ.കുട്ടപ്പന്‍, ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പാട്ടിലൂടെ പ്രശസ്തനായ ചുമട്ടുതൊഴിലാളി തമ്പാനൂര്‍ സുരേഷ് എന്നിവര്‍ അനുസ്മരണ ഗാനാലാപനത്തില്‍ പങ്കെടുക്കും.
ഡോ.ദീപ്തി പ്രേമിന്റെ നേതൃത്വത്തില്‍ കൊല്ലം ശക്തിഗാഥയിലെ ഒരു ഡസനിലധികം ഗായകരും നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളായ ഗായകരും നാദം പകരും.സ്വരലയ, ദേവരാജന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുമായി സഹകരിച്ച് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബാണ് സംഗീത സ്മരണാഞ്ജലി സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് അഡ്വ.ജി.സത്യബാബുവും സെക്രട്ടറി ആര്‍.എസ്.ബാബുവും അറിയിച്ചു.