ശബ്ദം ഉണ്ടാക്കിയാണോടാ വാഹനം ഓടിക്കുന്നത്; നടുറോഡിൽ വാഹനം തടഞ്ഞ് നിർത്തി യുവാവിന്‍റെ കാൽ തല്ലിയൊടിച്ച സംഭവം; ഒ​രാ​ൾ കൂ​ടി പോലീസ് പിടിയിൽ

യു​വാ​വി​ന്‍റെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
ചാ​ത്ത​ന്നൂ​ർ: റോ​ഡി​ൽ വ​ച്ചു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തൃ​ക്കോ​വി​ൽ​വ​ട്ടം വെ​ട്ടി​ല​ത്താ​ഴം ദി​വ്യാ പാ​ക്കിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പം വി​ള​പ്പു​റ​ത്ത് കി​ഴ​ക്ക​തി​ൽ അ​ജി​ത്ത് (32 )ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ മു​ള്ളു​വി​ള സ്വ​ദേ​ശി​യാ​യ ബൈ​ജു നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ 29ന് ​കൂ​ന​മ്പാ​യി​ക്കു​ള​ത്തു വ​ച്ച് വ​ട​ക്കേ വി​ള ന്യൂ​ന​ഗ​ർ ആ​ശാ​രി​യ​ഴി​കം സ​ബീ​നാ മ​ൻ​സി​ലി​ൽ ഷാ​ജി​ൽ ( 33 )നെ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ൾ ഇ​പ്പോ​ഴും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കാ​റ്റ​റിം​ഗ് ന​ട​ത്തു​ന്ന ഷാ​ജി​ൽ ത​ന്‍റെ മാ​രു​തി വാ​നി​ൽ മു​ള്ളു​വി​ള​യി​ലു​ള്ള ഒ​രു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങ​വെ വാ​നി​ലു​ണ്ടാ​യി​രു​ന്ന

പാ​ത്ര​ങ്ങ​ൾ കൂ​ട്ടി​മു​ട്ടി ശ​ബ്ദ​മു​ണ്ടാ​യ​തി​നെ ചോ​ദ്യം ചെ​യ്ത് എ​ത്തി​യ പ്ര​തി​ക​ൾ അ​ർ​ധ​രാ​ത്രി​യി​ൽ റോ​ഡി​ൽ വെ​ച്ച് ഷാ​ജി ലു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും വാ​നി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യും ഇ​രു​മ്പു ക​മ്പി കൊ​ണ്ട് ഷാ​ജി​ലി​ന്‍റെ കാ​ലി​ൽ ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബൈ​ജു പി​ടി​യി​ലാ​യ​ത്.​ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ജി​ത്തി​നെ​ക്കു​റി​ച്ച് ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ

വി​നോ​ദി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ര​വി​പു​രം എ​സ്ഐ​മാ​രാ​യ അ​നീ​ഷ് എ.​പി, ബി​നോ​ദ് കു​മാ​ർ, ദീ​പു, ജി​എ​സ്ഐ ഷാ​ജി, സി​പി​ഓ വി​നു വി​ജ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment