ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടനും ടിവി അവതാരകനുമായ തരികിട സാബുവിനെ മൊഴിയെടുക്കുന്നതിനായി പോലീസ് വിളിച്ചുവരുത്തി. കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാബുവിന്റെ മൊഴി രേഖപ്പെടുത്തുക. ഇവര്‍ ഇന്ന് ചാലക്കുടിയില്‍ ഉണ്ട്.
മണിയെ അബോധാവസ്ഥയില്‍ കണ്‌ടെത്തിയതിന്റെ തലേന്ന് നടന്‍ ജാഫര്‍ ഇടുക്കിക്ക് ഒപ്പം സാബുവും മണിയുടെ അടുത്തുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയാനാണ് സാബുവിനെ പോലീസ് വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ ജാഫര്‍ ഇടുക്കിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. മണിക്കൊപ്പം ഉണ്ടായിരുന്ന ചാലക്കുടിയിലെ സുഹൃത്തുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.