മ​ങ്കി പോ​ക്സ്; വി​ദേ​ശ​ത്തു​നി​ന്ന് നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ യു​വാ​വ്;ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ


ആ​ലു​വ, നെടുന്പാശേരി: മ​ങ്കി പോ​ക്സ് ല​ക്ഷ​ണ​വു​മാ​യി ജി​ദ്ദ​യി​ൽ​നി​ന്നും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​യാ​ളു​ടെ ശ​രീ​ര​സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ അ​ർ​ദ്ദ രാ​ത്രി​യോ​ടെ​യാ​ണ് യു​പി സ്വ​ദേ​ശി നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ അ​ഞ്ച് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ദ്യ രോ​ഗി​യെ ഡി​സ്ചാ​ർ​ജ്ജ് ചെ​യ്തി​രു​ന്നു. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്.

ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​യാ​ൾ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment