കലാഭവന്‍ മണിയുടെ മരണം: മരണത്തിനുമുമ്പ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നുണപരിശോധന തുടങ്ങി

maniചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കിതുടങ്ങി. അഞ്ചുപേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സുഹൃത്തായ അനീഷിന്റെ നുണപരിശോധന ഇന്നലെ നടത്തി. മറ്റുള്ളവരെ പത്തുദിവസത്തിനുള്ളില്‍ പരിശോധനയ്ക്കു വിധേയമാക്കും. പീറ്റര്‍, മുരുകന്‍, മാനേജര്‍ ജോബി, അരുണ്‍ എന്നിവര്‍ക്കാണ് പരിശോധന നടത്തുന്നത്.

നേരത്തെ കേസന്വേഷണം നടത്തികൊണ്ടിരുന്ന പോലീസ് ടീമാണ് തിരുവനന്തപുരത്ത് നുണപരിശോധന നടത്തുന്നത്. കേസ് ഇതുവരെയും സിബി ഐ ഏറ്റെടുത്തിട്ടില്ല. മണിയുടെ മരണത്തിനുമുമ്പ് കൂടെയുണ്ടായിരുന്ന സഹായികളാണ് നുണപരിശോധനയ്ക്ക് വിധേയമാകുന്ന അഞ്ചുപേരും. ഇതുസംബന്ധിച്ച് നേരത്തെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ ്‌കോടതിയില്‍ ഇതിനുവേണ്ട അനുമതി നല്‍കിയിരുന്നു.

Related posts