തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണകാരണം വ്യക്തമാല്ലെന്ന റിപ്പോര്‍ട്ട് പോലീസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഡിജിപിയും ചാലക്കുടി എസ്പിയുമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
മരണകാരണം സംബന്ധിച്ച് അന്തിമമായ വ്യക്തതയില്‍ എത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. മണിയുടെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ നടപടി തുടരുകയാണെന്നും അന്വേഷണത്തിന്റെ തുടര്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാമെന്നും പോലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച കാര്യവും പോലീസ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.