കല്ലുത്താന്‍ കടവിലെ തീപിടിത്തം: പുനര്‍നിര്‍മിച്ച വീട് സരസമ്മയ്ക്കു കൈമാറി

KKD-HOUSEകോഴിക്കോട്: തീപിടിത്തത്തില്‍ വീട് നഷ്ടമായ കല്ലുത്താന്‍ കടവ് കോളനി നിവാസി സരസമ്മയ്ക്കു വീട് നിര്‍മിച്ചു നല്കി. എംഎസ്എസ് ജില്ലാ കമ്മിറ്റി പുനര്‍നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. സൈനുല്‍ ആബിദ്, സെക്രട്ടറി പി. സിക്കന്തര്‍, പി.പി. അബ്്ദുറഹിം, പി.കെ. ഹസന്‍കോയ, സി.പി.എം. സെയ്ത് അഹമ്മദ്, അബ്ദുറഹിമാന്‍ പാലക്കുറ്റി, കെ.പി. ഉമ്മര്‍, കെ. ഫൗസിയ, കെ,കെ. സൈഫുന്നിസ, പി. റസിയാബി, കെ. സീനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൗണ്‍സിലര്‍ പി. ഉഷാദേവിയുടെ മുന്‍കൈയെടുത്താണ് എംഎസ്എസിന്റെ സഹായത്തോടെ വീടു പുനര്‍നിര്‍മിച്ചത്. വീട്ടിലേക്കുള്ള ഗ്യാസ് സ്റ്റൗ, കട്ടില്‍, മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവയും നല്കി. ഫെബ്രുവരി 22നു രാത്രിയിലുണ്ടായ തീപിടിത്തത്തിലാണ് സരസമ്മയുടെ വീട് പൂര്‍ണമായും നശിച്ചത്. നിരവധിപേര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയി ലുണ്ടായ തീപിടുത്തം നഗരത്തെ ഭീതിയിലാഴ്ത്തിയിരുന്നു. അപകടസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ പോലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related posts