കള്ളനോട്ട്: വ്യാപാരികള്‍ ജാഗ്രത പാലിക്കണം

Kallanoteചാലക്കുടി: കള്ളനോട്ട് വ്യാപകമായതിനെ തുടര്‍ന്ന് വ്യാപാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു പോലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വന്‍ കള്ളനോട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സിഐ ക്രിസ്പിന്‍ സാം അറിയിച്ചു. 500, 100 രൂപയുടെ കള്ളനോട്ടുകളുമായി കടകളിലെത്തുന്ന അന്യസംസ്ഥാന തൊഴിലാൡളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും നോട്ടുകളുടെ വിശ്വാസ്യതയില്‍ സംശയം തോന്നിയാല്‍ ഉടനെ പോലീസിനെ വിവരം അറിയിക്കണമെന്നും സിഐ അറിയിച്ചു. കടകളിലെത്തുന്ന ഇവര്‍ 50 രൂപയില്‍ താഴെ വിലവരുന്ന എന്തെങ്കിലും വാങ്ങുകയും ബാക്കി കിട്ടുന്ന പണം അതുപോലെ തന്നെ കൈവശംവച്ച് അടുത്ത കടകളിലെത്തി അടുത്ത കള്ളനോട്ട് കൊടുത്ത് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുകയുമാണ് ഇവരുടെ രീതിയെന്നും അദ്ദേഹം അറിയിച്ചു.

Related posts