കഴക്കൂട്ടം : കഴക്കൂട്ടത് ഗതാഗത കുരുക്കും അപകടങ്ങളും നിത്യ സംഭവമാകുന്നു ഏറെ നാളുകളായി അനുഭവപ്പെടുന്ന ഗതാഗത കുരുക്കു പരിഹരിക്കുവാന്‍ ദേശീയ പാതയുടെ നടുവിലായി വെട്ടുറോഡ് മുതല്‍ കഴക്കൂട്ടം വരെ രണ്ടു വര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ ചിലവാക്കി ഡിവൈഡറുകള്‍ നിര്‍മിച്ച് രണ്ടുവരി പാതയാക്കി. അതിനു ശേഷം ഗതാഗത കുരുക്ക് ഒരു പരിധിവരെ പരിഹരിച്ചെങ്കിലും യഥാസമയം റോഡു റീ ടാറിംഗ് നടത്തുകയോ ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്തുകയോ ചെയ്യാത്തതും കഴക്കൂട്ടത് വന്‍ ഗതാഗത കുരുക്കിന് വീണ്ടും കാരണമാകുന്നു .
വെട്ടുറോട് മുതല്‍ കഴക്കൂട്ടം വരെ റോഡില്‍ ചല്ലികള്‍ ഇളകി മാറി ഗര്‍ത്തങ്ങള്‍ ഉണ്ടാകുകയും മഴക്കാലമായതോടെ വെള്ളം കെട്ടി നിന്ന് അപകടങ്ങള്‍ വര്‍ധിക്കുക യും ചെയ്യുന്നു .മോട്ടോര്‍ സൈക്കിളുകളാണ് ഏറെയും അപകടത്തില്‍ പെടുന്നത് .അപകടങ്ങള്‍ പതിവാകുംമ്പോള് കല്ലോ മണ്ണോ ഇട്ടു നാട്ടുകാര്‍ കുഴികള്‍ മൂടുന്നതല്ലാതെ നാഷണല്‍ ഹൈവേ അഥോറിറ്റി ഇത് കണ്ടമട്ടില്ല .
ദിവസവും തലസ്ഥാനത്തെ സ്ഥാപനങ്ങളിലും ഓഫീസുകളിലും വന്നു പോകുന്നവരും പ്രധാനപ്പെട്ട ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളും കഴക്കൂട്ടത്തെ ദേശീയ പാതയിലെ കുഴികളില്‍ വീണു നട്ടെല്ലൊടിയുന്ന അവസ്തയാണ്ള്ളതു .
ഗതാഗത കുരുക്കു കാരണം രണ്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒരു മണിക്കൂറോളം വേണ്ടി വരും.പ്രധാനപെട്ട ആശുപത്രിയായ സി എസ് ഐ മിഷന് ആശുപത്രിയുടെ മുന്‍വശം റോഡിലെ വെള്ളം കെട്ടി നിന്ന് വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ സമീപത്തെ കടകളിലേക്ക് വെള്ളം തെറിക്കുന്നുമുണ്ട് പോലീസ് സ്റ്റേഷന്റെ മുമ്പിലും റോഡു തോടായി മാറിയിരിക്കുകയാണ്.ഓട നിര്‍മാണം ആവശ്യപെട്ടുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പേ നാട്ടുകാര്‍ നടത്തുന്ന ചര്‍ച്ചകളും ശ്രമങ്ങളും നിവേദനങ്ങളും എല്ലാം കടലാസില്‍ ഒതുങ്ങുന്നു .