മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ മലയോര മേഖലകളില്‍ കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും രൂക്ഷമായ ആക്രമണത്തില്‍ പൊറുതിമുട്ടിയ പ്രദേശവാസികള്‍ മണ്ണാര്‍ക്കാട് മഞ്ചേരി റൂട്ടില്‍ കോട്ടോപ്പാടത്ത് മെയിന്‍ റോഡ് ഉപരോധിച്ചു. മണ്ണാര്‍ക്കാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പരിധിയിലുള്ള തിരുവിഴാംകുന്ന് അമ്പലപ്പാറ ഇരട്ടവാരി, കരടിയോട് ,കാപ്പുപറമ്പ് ,തോടുക്കാട്, കച്ചേരിപ്പറമ്പ് ,എന്നീ മലയോര മേഖലയില്‍ താമസിക്കുന്ന ചെറുകിട നാമമാത്ര കര്‍ഷകരും പ്രദേശവാസികളും ,ആദിവാസികളും കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും വ്യാപകമായ ആക്രമണം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങുന്നത് കൊണ്ട് തോട്ടം തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുമ്പോള്‍ ആക്രമണത്തിന് പല തവണ ഇരയാകേണ്ടി വന്നിട്ടുണ്ട്. കാട്ടാന ശല്യവും,വന്യ മൃഗ ശല്യവും പരിഹരിച്ചില്ലെങ്കില്‍ ഇനി ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സി.പി.എം ഏരിയാ സെക്രട്രി എം ഉണ്ണീന്‍ പറഞ്ഞു. സംയുക്ത സമരസമിതി ചെയര്‍മാന്‍ മനച്ചിതൊടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രീത, പഞ്ചായത്ത് പ്രസിഡണ്ട് താളിയില്‍ ഇല്യാസ്, വൈസ് പ്രസിഡണ്ട് കെ.എന്‍ സുശീല, ഡി.സി.സി സെക്രട്രി പി.അഹമ്മദ് അഷ്‌റഫ് ,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി, എ.അസൈനാര്‍, പി.പ്രഭാകരന്‍, ടി.എ സിദ്ദീഖ്, പാറശ്ശേരി ഹസ്സന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.