കാണാന്‍ ലുക്കില്ലെന്നേയുള്ളൂ, കടുവ തന്നെ

tigerമൃഗങ്ങളെ വേഷംകെട്ടിച്ച് മറ്റ് മൃഗങ്ങളെപ്പോലെയാക്കിയ ഫോട്ടോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതുപോലെ നായയെ മേക്കപ്പിടുവിച്ചു നിര്‍ത്തിയ ഒരു ഫോട്ടോയാണിത് എന്ന് കരുതിയെങ്കില്‍ തെറ്റി. കാരണം ഇത് യഥാര്‍ഥ കടുവയാണ്. യുഎസിലെ നൊവാഡ സ്‌റ്റേറ്റിലെ വിനോദസഞ്ചാരകേന്ദ്രമായ ലാസ് വേഗസിലാണ് ഈ വിരൂപ വെള്ളക്കടുവയുള്ളത്.

കെന്നി എന്നു വിളിപ്പേരുള്ള രണ്ടു വയസുകാരന് വെള്ളക്കടുവ ജന്മനാ വിരൂപനാണ്. പതിഞ്ഞ മൂക്കും വളഞ്ഞ വായും പല്ലുകളുമുള്ളതുകൊണ്ട് ഇവന് മൃഗങ്ങളെ വേട്ടയാടിപ്പിടിക്കാന്‍ കഴിയില്ല. പതിനായിരത്തില്‍ ഒരു കടുവയ്ക്കു മാത്രം വരുന്ന പ്രത്യേകതരം രോഗമാണിവന്. കോങ്കണ്ണ്, ഞരമ്പുകള്‍ ചുരുങ്ങുക, മുഴകള്‍, നാവു വിണ്ട് ആഹാരം കഴിക്കാന്‍ പറ്റാത്ത അവസ്ഥ തുടങ്ങിയ പ്രശനങ്ങള്‍ ഈ രോഗത്തിന്റെ പ്രത്യേകതയാണ്.
tiger1
കെന്നിന്റെ സഹോദരന് കോങ്കണ്ണുണ്ട്. ഇത്തരത്തിലുള്ള കടുവകള്‍ ഇനി ഉണ്ടാകാതെയിരിക്കാന്‍ കെന്നിയുടെ പ്രജനനം തടഞ്ഞിരിക്കുകയാണ് അധികൃധര്‍. സ്ബു എന്നു പേരുള്ള മറ്റൊരു വെള്ളക്കടുവയും ഇതേ രോഗം ബാധിച്ച് ജനിച്ചിരുന്നു.

Related posts