തിരുവനന്തപുരം: മുഹമ്മദ് അലി അനുശോചന വിഷയത്തില്‍ കായികമന്ത്രി ഇ.പി.ജയരാജനെ പിന്തുണച്ച് മുന്‍ അത്‌ലറ്റ് ബോബി അലോഷ്യസ്. ജയരാജന്‍ തീരുമാനമെടുക്കാന്‍ കഴിവുള്ള നേതാവാണെന്നും അനുശോചനത്തില്‍ പിഴവു വന്നത് ചോദ്യം കേട്ടതിലെ ആശയകുഴപ്പം ആകാമെന്നും ബോബി പറഞ്ഞു. ഫേസ്ബുക്കിലാണ് ബോബി അലോഷ്യസിന്റെ പ്രതികരണം. അന്തരിച്ച ബോക്്‌സിംഗ് താരം മുഹമ്മദ് അലി കേരളത്തിനായി മെഡല്‍ നേടിയ താരമാണ് എന്ന തരത്തിലായിരുന്നു മന്ത്രിയുടെ ചാനല്‍ അനുശോചനം. ഇതേതുടര്‍ന്ന് മന്ത്രിക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ബോബി അലോഷ്യസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…
ഒരിക്കല്‍ കുടുംബസമേതം ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്യവേ ആണ് ഇ.പി. ജയരാജനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം എന്റെ പേര് വിളിച്ചാണ് സംസാരിച്ചത്. എന്നെ പോലെ ഒരു അത്‌ലറ്റിനെ കണ്്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അദ്ദേഹത്തിന് മുഹമ്മദ് അലിയെ അറിയില്ല എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. ടെലിഫോണില്‍ ചോദ്യം കേട്ടതിലെ ആശയകുഴപ്പം ആകാന്‍ ആണ് സാധ്യത. അതുകൊണ്്ട് തന്നെ ഒരു മരമണ്്ടന്‍ എന്ന തരത്തിലുള്ള പ്രചരണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്്ട്.
തീരുമാനം എടുക്കാന്‍ കഴിവുള്ള ഒരു നേതാവാണ് എന്നാണ് ഞാന്‍ ജയരാജനെ കുറിച്ച് കേട്ടിട്ടുള്ളത്. അങ്ങനെ ഒരാളാണ് സ്‌പോര്‍ട്‌സ് മന്ത്രി ആകേണ്്ടത്. എനിക്ക് ഇപ്പോഴും നല്ല പ്രതീക്ഷ ഉണ്്ട്. ഗണേഷ് കുമാറിന് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയത് ജയരാജന്‍ പൂര്‍ത്തിയാക്കട്ടെ.