പാക് ജേഴ്‌സിയണിഞ്ഞ് പാക് ദേശീയ ഗാനം ആലപിച്ചു; കാഷ്മീരിലെ ക്രിക്കറ്റ് ടീമിനെതിരേ കേസ്

pak600ശ്രീനഗര്‍: ക്രിക്കറ്റ് മത്സരത്തിനുമുന്പ് പാക് ദേശീയ ഗാനംപാടിയെന്നാരോപിച്ച് കാഷ്മീരിലെ പ്രാദേശിക ടീമിനെതിരെ പോലീസ് കേസ്. കഴിഞ്ഞ ദിവസം ഗാന്ദേര്‍ബാള്‍ ജില്ലയിലെ വുസാനിലായിരുന്നു സംഭവം. കളിക്കാര്‍ പാക്കിസ്ഥാന്‍ ദേശിയ ടീമിന്റെ ജഴ്‌സിയണിഞ്ഞാണ് കളത്തിലെത്തിയത്. മത്സരത്തിനുമുമ്പ് പാക് ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായത്.

ടീമിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ആരായുമെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. മുമ്പും ഇത്തരത്തിലുള്ള സംഭവം കാഷ്മീരില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാപാക് ക്രിക്കറ്റ് മത്സരങ്ങളുടെ പേരില്‍ തര്‍ക്കവും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്.

Related posts