കാറിനുള്ളിലിരുന്നു സുരേഷ് ഗോപിയുടെ റോഡ്‌ഷോ; കാത്തിരുന്നവര്‍ നിരാശരായി

sureshകൂത്തുപറമ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം റോഡ്‌ഷോയില്‍ പങ്കെടുത്ത നടന്‍ സുരേഷ്‌ഗോപിയെ കാണാന്‍ കൂത്തുപറമ്പ് ടൗണില്‍ കാത്തുനിന്നവരില്‍ ഭൂരിഭാഗം പേരും താരത്തെ കാണാനാവാതെ നിരാശരായി. തുറന്ന വാഹനത്തില്‍ എത്തി അഭിവാദ്യം ചെയ്താണ് നടന്‍ കടന്നുപോവുകയെന്നു കരുതി റോഡിനിരുവശവും ജനം കാത്തുനിന്നെങ്കിലും കാറിനുള്ളില്‍ ഇരുന്ന് ഇദ്ദേഹം കൈയുയര്‍ത്തി അഭിവാദ്യം ചെയ്ത് വേഗതയില്‍ കടന്നുപോവുകയായിരുന്നു. അതും റോഡിന്റെ ഒരുഭാഗത്ത് തമ്പടിച്ച കുറച്ചുപേര്‍ക്ക് മാത്രമേ താരത്തെ കാണാനുമായുള്ളൂ. ഇദ്ദേഹം നേരെ നിര്‍മലഗിരി കോളജ് ഗ്രൗണ്ടില്‍നിന്നു ഹെലികോപ്റ്ററില്‍ കയറിപ്പോവുകയും ചെയ്തു. ആയിരത്തിലേറെ ബൈക്കുകളില്‍ പ്രവര്‍ത്തകരും റോഡ്‌ഷോയില്‍ പങ്കെടുത്തു.

Related posts