ചിറ്റൂര്‍: കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും സാഹസികമായി രക്ഷപ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. കന്നിമാരി കരടിക്കുന്ന് ഗുരുവായൂരപ്പന്റെ മകന്‍ അരുണ്‍കുമാര്‍ (21) ആണ് കിണറ്റില്‍ വീണത്. ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം. ഇരുപതടി താഴ്ചയുള്ള കിണറ്റില്‍ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. വീടിന്റെ പുറകിലുള്ള കിണറിന് ആള്‍മറയില്ല.
കിണറ്റില്‍ വീഴുന്ന ശബ്ദംകേട്ട് മറ്റു മൂന്നുയുവാക്കള്‍ ഓടിയെത്തി കിണറ്റിലിറങ്ങി മുങ്ങിതാഴുകയായിരുന്ന യുവാവിനെ ഉയര്‍ത്തിപ്പിടിച്ചുനിര്‍ത്തി. സംഭവമറിഞ്ഞ് സ്ഥലത്ത് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ഒരുമണിക്കൂറോളം പ്രയത്‌നിച്ചാണ് യുവാവിനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. തുടര്‍ന്ന് വിളയോടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ പ്രവീണ്‍, ലീഡിംഗ് ഫയര്‍മാന്‍ നൗഷാദ്, ഫയര്‍മാന്‍മാരായ ഷബീല്‍, രതീഷ്, അജീഷ്, നിഹല്‍, കാര്‍ത്തികേയന്‍, സിസില്‍ദാസ്, ശിവദാസ്, പ്രതീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.