പതിനേഴുകാരന്‍ പയ്യനെ മൂന്നു മാസം ലൈംഗികമായി ചൂഷണം ചെയ്തു; അമ്മയെയും മകളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു; പോക്‌സോ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്…

ഷിംല: പതിനേഴുകാരന്‍ പയ്യനെ മൂന്നുമാസത്തിലേറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണു സംഭവം. ആണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരി അമ്മയ്ക്കും 22കാരി മകള്‍ക്കുമെതിരെ കേസെടുത്തതായി എഎസ്പി ശിവ് കുമാര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരായ ഐപിസി 373 വകുപ്പനുസരിച്ചാണു സ്ത്രീകള്‍ക്കെതിരെ കേസ്. ആണ്‍കുട്ടിയുടെ സമ്മതത്തോടെയാണു ചൂഷണം നടന്നതെന്നു സംശയമുള്ളതിനാല്‍ പോക്‌സോ ചുമത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ എത്തിച്ചാണു ലൈംഗിക ചൂഷണം നടത്തിയതെന്നു പരാതിയില്‍ പറയുന്നു.

Related posts