ചായ്ബസ: കാളയെ മോഷ്ടിച്ചെന്നാരോപിച്ച് ഒഡീഷയില്‍ സഹോദരന്‍മാരെ മര്‍ദിച്ചു കൊലപ്പെടുത്തി. ചായ്ബസ ജില്ലയിലെ ജേത്യ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സനാതന്‍ ലഗുരി (32), സഹോദരന്‍ സുര്‍ജ ലഗുരി (25), എന്നിവരാണു കൊല്ലപ്പെട്ടത്.
സനാതന്റെയും സുര്‍ജന്റെയും സഹോദരന്‍ ബ്രിജ് മോഹന്‍ ലഗുരിയാണ് സഹോദരന്മാരെ കൊലപ്പെടുത്തിയെന്നു കാട്ടി പോലീസില്‍ പരാതി നല്‍കിയത്. സനാതന്റെയും സുര്‍ജനെയും ഇയാളുടെ അര്‍ധസഹോദരന്‍ ശുക്ര കോഡ (30) യെയും നാട്ടുകാര്‍ കൊലപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 11 പേരുടെ പേരിലായിരുന്നു പരാതി. എന്നാല്‍ പോലീസിന്റെ പരിശോധനയില്‍ ശുക്ര കോഡയെ നാട്ടുകാര്‍ ബന്ധിച്ച നിലയില്‍ കണെ്്ടത്തി. സനാതന്റെയും സുര്‍ജനെയും മൃതദേഹങ്ങള്‍ ഇവിടെനിന്നു രണ്്ടു കിലോമീറ്റര്‍ അകലെ കണെ്്ടത്തി. മൃതദേഹങ്ങള്‍ പാതി കത്തിച്ച നിലയിലായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി നാട്ടുകാരുടെ വളര്‍ത്തുമൃഗങ്ങളെ ഗ്രാമത്തില്‍നിന്നു കാണാതായിരുന്നതായും കൊല്ലപ്പെട്ടവരെ കഴിഞ്ഞദിവസം രാത്രിയില്‍ മോഷണശ്രമത്തിനിടെ കൈയോടെ പിടികൂടിയതായും നാട്ടുകാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.