കുടിവെള്ളം മുട്ടിച്ച് മീന്‍പിടിത്തം; സര്‍ക്കാര്‍ മോട്ടോറുകള്‍ ആര്‍ക്കും ഉപയോഗിക്കാം

tcr-fishingമാപ്രാണം: ജലചേസനത്തിനുവേണ്ടി സര്‍ക്കാര്‍ നല്‍കിയ മോട്ടോറുകള്‍ ഉപയോഗിച്ച് മീന്‍പിടിത്തം സജീവമായതോടെ കൃഷി ചെയ്യാന്‍ കഴിയാതെ കര്‍ഷകരും കുടിവെള്ളം കിട്ടാതെ സമീപവാസികളും ദുരിതത്തില്‍. മുരിയാട് കായലിന്റെ ഒരു ഭാഗ മായ കോന്തിപുലം പാടത്തെ 200 ഏക്കറോളം പാടശേഖരത്തിലാണ് ഈ ദുരവസ്ഥ. മുരിയാട് കായല്‍ സമ രത്തിന് ശേഷം കൃഷിക്കും കൃഷി ക്കാര്‍ക്കുമായി ജലസേചന സൗക ര്യാര്‍ത്ഥം 30 ഉം 10 ഉം എച്ച്പി യുടെ രണ്ട് മോട്ടറുകളും  ട്രാന്‍സ് ഫോമറും  ഈ പ്രദേശത്ത് സ്ഥാപിച്ചെങ്കിലും ഇതുവരെയായിട്ടും കൃഷി ചെയ്യാന്‍ സാധിച്ചിട്ടില്ല. മീന്‍ പിടുത്ത ക്കാരെന്ന പേരില്‍ ചിലര്‍ രാപ്പകല്‍ ഭേദമില്ലാതെ മോട്ടോറുകള്‍ പ്രവര്‍    ത്തിപ്പിച്ച് ഇവിടെ മീന്‍ പിടുത്ത കേ ന്ദ്രമാക്കിയതായി കര്‍ഷകര്‍ കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്ന മീന്‍പിടുത്തത്തിനെതിരെ സമരംചെയ്തു മടുത്ത ഭൂവുടമകള്‍ കൃഷിയെല്ലാം ഏതാണ്ട്  അവസാനിപ്പിച്ച മട്ടാണ്. സ്ഥിരമായി വെള്ളം അടിച്ചുകളയുന്നതുമൂലം ഇവിടത്തെ തോടുകളുടെ സ്ഥിതി പരിതാപകരമാണ്. മോട്ടറുകള്‍ നിര ന്തരം പ്രവര്‍ത്തിക്കുന്നത് മൂലം കടു ത്തവേനലില്‍ പോലും ജലക്ഷാമം ഇല്ലാതിരുന്ന കിണറുക ളെല്ലാം വറ്റി വരണ്ടു. കുടിവെള്ളത്തിനായി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലാതായി മാടായിക്കോണം ഗ്രാമവികസന സമിതി കുറ്റപ്പെടുത്തി. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴു  ത്താനി അധ്യക്ഷത വഹിച്ചു. സെ ക്രട്ടറി എം.കെ മോഹനന്‍, കെ. രതീ ഷ്, സി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts