കുടിവെള്ളക്ഷാമം രൂക്ഷമായതോടെ മംഗലം ഡാം തുറക്കണമെന്ന ആവശ്യം ശക്തം

pkd-waterവടക്കഞ്ചേരി: ജലസ്രോതസുകള്‍ വറ്റിവരണ്ട് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ മംഗലംഡാം തുറക്കണമെന്ന ആവശ്യം ശക്തമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മംഗലംഡാമില്‍ മൂന്നുമീറ്ററില്‍ കൂടുതല്‍ വെള്ളമുണ്ടെന്നാണ് കണക്ക്. ഈ അധികജലം ഇടതു-വലതുകനാല്‍ വഴി തുറന്നുവിട്ടാല്‍ പ്രദേശങ്ങളിലെ കിണര്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളില്‍ വെള്ളമാകും.

രണ്ടാംവിള നെല്‍കൃഷി കൊയ്ത്തുകഴിഞ്ഞതിനാല്‍ ഇനി കൃഷിക്കായി വെള്ളത്തിന്റെ ആവശ്യമില്ല. കരുതല്‍ ജലശേഖരം  കുടിവെള്ളത്തിനായി പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. ഡാമില്‍നിന്നും മംഗലംപുഴയിലേക്ക് വെള്ളം തുറന്നുവിട്ട് തടയണകളില്‍ ജലസംഭരണത്തിനും വഴിയൊരുക്കണം. പുഴയിലെ തടയണകള്‍ നിലവില്‍ വറ്റിവരണ്ടിരിക്കുകയാണ്.  പുഴയിലേക്കും കനാലുകളിലേക്കും വെള്ളം വിടുന്നതുവഴി മേഖലയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും പരിഹാരം കാണാനാകുമെന്നാണ് ജനങ്ങള്‍ പറയുന്നത്.

Related posts