ചാ​വ​ക്കാ​ട് വ​ൻ സ്പി​രി​റ്റ് വേ​ട്ട; ബിജെപി പ്രാദേശിക നേതാവടക്കം ര​ണ്ടു​പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് വ​ൻ സ്പി​രി​റ്റ് വേ​ട്ട. തൃ​ശൂ​രി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,376 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി. സ്പി​രി​റ്റ് ക​ട​ത്തി​യ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ചു​ഴ​ലി കൂ​നം താ​ഴ​ത്തെ പു​ര​യി​ൽ ന​വീ​ൻ​കു​മാ​ർ, പ​ന്നി​യൂ​ർ മ​ഴൂ​ർ പെ​രു​പു​ര​യി​ൽ വീ​ട്ടി​ൽ ലി​നേ​ഷ് എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബിജെപി ചെങ്ങളായി മണ്ഡലം പ്രസിഡന്‍റാണ് നവീൻ കുമാർ. ലി​നേ​ഷും സജീവ ബിജെപി പ്രവർത്തകനാണ്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ക​ർ​ണാ​ട​ക​ത്തി​ൽനി​ന്നു ക​ട​ത്തി​യ​താ​ണ് സ്പി​രി​റ്റ്. മി​നി ലോ​റി​യി​ൽ 35 ലി​റ്റ​ർ കൊ​ള്ളു​ന്ന 43 പ്ലാ​സ്റ്റി​ക് കാ​നു​ക​ളി​ൽ 32 ലി​റ്റ​ർ വീ​ത​മാ​ണ് സ്പി​രി​റ്റ് ഉ​ണ്ടാ​യി​രു​ന്ന​ത്.ച​കി​രി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് സ്പി​രി​റ്റ് ക​ട​ത്തി​യി​രു​ന്ന​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് എ​ൻ​ഫോ​സ്മെ​ന്‍റും സ്പെ​ഷ്യ​ൽ സ്ക്വാ​ഡും നി​രീ​ക്ഷി​ച്ചാ​ണ് ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ ച​ങ്ങാ​ടം റോ​ഡി​ൽ നി​ന്നും സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​രി​ലേ​ക്കു​ള്ള​താ​യി​രു​ന്നോ അ​തോ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​ള്ള​താ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ക്രി​സ്തു​മ​സ്, പു​തു​വ​ർ​ഷം ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി വ​ൻ തോ​തി​ൽ ല​ഹ​രി​ക​ട​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍റ്സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് എ​ക്സൈ​സ്.

Related posts

Leave a Comment