കുടുംബത്തിന് താങ്ങേകാന്‍ നാട്ടുകാര്‍ രംഗത്ത്

KKD-SAHAYAMവടകര: ആയഞ്ചേരി തറോപ്പൊയില്‍ ചെത്തില്‍ബാബു, ആകസ്മിക മരണത്തിന് ഇരയായ സഹോദരന്‍ അനീഷ് എന്നിവരുടെ കുടംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഒമാനില്‍ കെട്ടിട നിര്‍മാണ ജോലിക്കിടെ കാല്‍വഴുതി വീണാണ് ചെത്തില്‍ബാബു (44) അപകടത്തില്‍പെട്ടത്. മസ്തിഷ്കം ഉള്‍പ്പടെയുള്ള പ്രധാന അവയവങ്ങള്‍ക്ക് പരിക്കേറ്റ് ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനോ ബാബുവിനു കഴിയുന്നില്ല. ജ്യേഷ്ഠനു വേണ്ട ചികിത്സകള്‍ നടത്തുന്നതിനിടെയാണ് സഹോദരന് അനീഷിന് ആകസ്മിക മരണം സംഭവിച്ചത്.

ചികിത്സയ്ക്കും അനീഷിന്റെ കുടുംബ സംരക്ഷണത്തിനും മക്കളുടെ പഠനത്തിനുമായി പണം കണ്ടെത്തുകയെന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഇതിന് വാര്‍ഡ് മെമ്പര്‍ എ.കെ. ഷാജി ചെയര്‍മാനും സി.വി. ദാമോദരന്‍ കണ്‍വീനറും രാജേഷ് തറോപ്പൊയില്‍ ട്രഷററുമായി കുടുംബ സഹായസമിതി രൂപീകരിച്ച് പ്രവര്‍ത്തം ആരംഭിച്ചു.

സഹായങ്ങള്‍ എസ്ബിടി ആയഞ്ചേരി ശാഖയിലെ 67375509218 (ഐ.എഫ്.എസ്.സി-ടആഠഞ0001158) എന്ന അക്കൗണ്ട് നമ്പറില്‍ അയക്കണമെന്ന് കമ്മിറ്റി അഭ്യാര്‍ത്ഥിച്ചു.

Related posts