കുട്ടിമാമാ ഞാന്‍ ഞെട്ടിമാമാ! വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വധു ഗര്‍ഭിണി; ഊമയായ യുവതിയെ പീഡിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

appuപുതുക്കാട്: കണ്ണമ്പത്തൂരില്‍ ഊമയായ 30 വയസുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണംപത്തൂര്‍ മഠത്തില്‍ വീട്ടില്‍ അതുല്‍ (അപ്പു – 18) ആണ് അറസ്റ്റിലായത്. ഏപ്രിലില്‍ യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹ ശേഷം ഒരാഴ്ചക്കുള്ളില്‍ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ വരന്റെ വീട്ടുകാര്‍ യുവതിയെ കണ്ണമ്പത്തൂരിലെ വീട്ടില്‍ കൊണ്ടുചെന്നാക്കുകയായിരുന്നു.

വീട്ടുകാര്‍ യുവതിയോട് ചോദിച്ചപ്പോള്‍ വിദ്യാര്‍ഥിയായ യുവാവിന്റെ പേര് സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി ഒളിവിലായിരുന്ന പ്രതിയെ ബുധനാഴ്ച രാവിലെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുതുക്കാട് സിഐ കെ.എന്‍. ഷാജിമോന്‍, എസ്‌ഐ വി. സജീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ബിരുദ വിദ്യാര്‍ഥിയാണ് അതുല്‍. പ്രതിയെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കി.

Related posts