പരവൂര്‍ : പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കൃഷ്ണയ്ക്കും കിഷോറിനും ടോംയാസ് അഡ്വര്‍ടൈസിംഗ് സര്‍വീസ് രണ്ടുലക്ഷം രൂപയുടെ ധനസഹാ യം നല്‍കി.കുട്ടികളുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ അതിരൂപത മുന്‍ വികാരി ജനറല്‍ മോണ്‍.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടാണ് ധനസഹായം കൈമാറിയത്. പരവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ടോംയാസ് ഉടമ തോമസ് പാവറട്ടി, മുനിസിപ്പല്‍ കൗണ്‍സില ര്‍ എസ്. അനില്‍, റിട്ട. അധ്യാപകന്‍ കെ. ഗോപാലകൃഷ്ണന്‍, ടോംയാസ് കോ-ഓര്‍ഡിനേഷന്‍ മാനേജര്‍ ആന്റണി സി.ഡി., നിതീഷ് ടി. എന്നിവര്‍ പ്രസംഗിച്ചു.
കൃഷ്ണയ്ക്കും കിഷോറിനും ടോംയാസിന്റെ ധനസഹായം നല്‍കി
