പാലാ: വാഹനത്തിന് ഇഷ്ടനമ്പര്‍ ലേലത്തില്‍ പിടിച്ചത് നാലു ലക്ഷത്തിന്. പാലാ ആര്‍ടിഒ ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഈരാറ്റുപേട്ട സ്വദേശി സിറാജാണ് തന്റെ ലാന്‍സ്‌റോവര്‍ കാറിനു വേണ്ടി കെ.എല്‍.35 ജി 6666 എന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍ പിടിച്ചത്. സിറാജിന്റെ മറ്റു വാഹനങ്ങളും 6666 ലുള്ളതാണ്. പാലാ സ്വദേശി ഈ നമ്പരിനു വേണ്ടി 3.85 ലക്ഷം വരെ ലേലം വിളിച്ചു. ലേല നടപടികള്‍ക്ക് പാലാ ജോയിന്റ് ആര്‍ടിഒ കെ.ഹരികൃഷ്ണന്‍, എം.വി.ഐമാരായ ഐസക് തോമസ്, പി.സി.ചെറിയാന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
കെ.എല്‍.35 ജി 6666 ഫാന്‍സി നമ്പര്‍ ലേലത്തിന് പോയത് നാലു ലക്ഷം രൂപയ്ക്ക്;സിറാജ് തന്റെ ലാന്‍ഡ് റോവര്‍ കാറിന് വേണ്ടിയാണ് ഇഷ്ട നമ്പര്‍ ലേലത്തില്‍ പിടിച്ചത്
