തൃപ്പൂണിത്തുറ: കെ. ബാബുവിനെതിരെ അപവാദ പ്രചരണ പോസ്റ്റര്‍ പതിച്ച ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷന്‍ കെ. ബാബുവിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു.രാത്രി 9നു ശേഷം എസ്എന്‍ കവലയിലാണ് വാക്കേറ്റവും സംഘര്‍ഷവും നടന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. വേണുഗോപാലിനു പരിക്കേറ്റതോടെ പോലീസെത്തി. വേണുഗോപാലിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എരൂരില്‍ പോസ്റ്റര്‍ പതിച്ചതിനെതിരെയും പ്രശ്‌നം ഉണ്ടായി. അസിസ്റ്റന്റ് കമ്മീഷണര്‍ അക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്കിയതിനെ തുടര്‍ന്ന് രാത്രി 11.15ഓടെ ഉപരോധം അവസാനിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആര്‍. വേണുഗോപാലിനെ ഡിസ്ചാര്‍ജ് ചെയ്തു. ആം ആദ്മി പ്രവര്‍ത്തകരായ സഹീര്‍ അലി, വീനര്‍ പീറ്റര്‍, ക്യാപ്റ്റന്‍ മനോജ് എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടതിനുശേഷം എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.