കേരള ബ്ലാസ്‌റ്റേഴ്‌സ് കോല്‍ക്കത്തയില്‍

sp-blastersകൊച്ചി: തായ്‌ലന്‍ഡിലെ പരിശീലനം പൂര്‍ത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊല്‍ക്കത്തയില്‍ തിരിച്ചെത്തി. ബുധനാഴ്ച മുതല്‍ 28 വരെ ടീം ഈഡന്‍ ഗാര്‍ഡനു സമീപമുള്ള മോഹന്‍ ബഗാന്റെ ഗ്രൗണ്ടില്‍ മൂന്നാംഘട്ട പരിശീലനം തുടങ്ങും. പ്രതിരോധ താരം ഗുര്‍വിന്ദര്‍ സിംഗ് ടീമിനൊപ്പം ചേര്‍ന്നു. മറ്റു താരങ്ങളായ മുഹമ്മദ് റഫീഖ്, മെഹ്താബ് ഹുസൈന്‍ എന്നിവരും ഉടന്‍ ടീമിനൊപ്പം ചേരും.

അതേസമയം ഒരു മാസത്തെ ഇറ്റാലിയന്‍ പര്യടനം പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍ എഫ്‌സി വ്യാഴാഴ്ച ചെന്നൈയില്‍ തിരിച്ചെത്തും. ബ്രസീലിലെ സീക്കോ അക്കാദമിയില്‍ പരിശീലനം നടത്തുന്ന ഗോവ എഫ്‌സി പരിശീലന മത്സരത്തില്‍ റിയോ ബ്രാങ്കോയെ 2-2ന് സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ടീം ഒപ്പമെത്തിയത്. ബ്രസീല്‍ താരങ്ങളായ റാഫേല്‍, ലൂസിയോ എന്നിവരാണ് ഗോവയുടെ ഗോള്‍ നേട്ടക്കാര്‍. 25ന് ടീം നാട്ടില്‍ മടങ്ങിയെത്തും.

Related posts