കണ്ണൂര്‍: സുതാര്യതയുടെ പ്രതീകമായ ഉമ്മന്‍ചാണ്ടിയാണ് നേരത്തെ കേരളം ഭരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഭരിക്കുന്നത് നിഗൂഢതയുടെ മുഖ്യമന്ത്രിയാണെന്ന് കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് മോഹനന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിന്റെയും കൊലപാതകം സംബന്ധിച്ച് സിബിഐ അന്വേഷിക്കണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും സുധാകരന്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകത്തിന്റെ പരമ്പരകളാണ് ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്നത്. ഐഎസ് പോലുള്ള സംഘടനകളിലേക്ക് യുവാക്കളെ സ്വാധീനിക്കുന്ന ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രചോദനമാകുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം നടത്തുന്ന ഓരോ കൊലപാതകത്തിന്റെയും അവസാനത്തെ വാറണ്ട് ഇഷ്യു ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി ആണെന്നും സുധാകരന്‍ ആരോപിച്ചു.