കൊടകര ബ്ലോക്കില്‍ നാടന്‍ കലാകേന്ദ്രം സ്ഥാപിക്കണം: പികെഎസ് സമ്മേളനം

tcr-pksകോടാലി:  നാടന്‍ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും പരിശീലി പ്പിക്കുന്നതിനുമായി  നാടന്‍ കലാകേന്ദ്രം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കണമെന്നു കോടാലിയില്‍ നടന്ന പട്ടികജാതി ക്ഷേമ സമിതി കൊടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.  ഉന്നത വിദ്യാഭ്യാസ മത്സര പരീക്ഷകളില്‍ പങ്കെടുക്കു വാന്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പരിശീലന കേന്ദ്രം സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സിപിഎം കൊടകര ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണന്‍ പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.  പി. കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.  പി കെ രാജന്‍ രക്തസാക്ഷി പ്രമേയവും പി.വി. മണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്,  എം. കെ. ശിവരാമന്‍,  കെ. ഡി. ബാഹുലേയന്‍,  ഡോ.സുദര്‍ശന്‍,  കെ. ജെ. ഡിക്സണ്‍, പി. ജി. വാസുദേവന്‍ നായര്‍,  എം. ആര്‍. രഞ്ജിത്,  എ.കെ.എസ്. ജില്ലാ സെക്രട്ടറി യു. ടി. തിലകമണി,  ഉഷ ഉണ്ണി,  പി.സി. ഉമേഷ്  സംഘാടക സമിതി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍, പി. വി. മണി എന്നിവര്‍ സംസാരിച്ചു.

ആല്‍ത്തറ സെന്ററില്‍ നടന്ന സമാപന പൊതുസമ്മേളനം ചേര്‍ന്നു. സി പി  എം ജില്ലാ കമ്മറ്റി അംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു.  എം. കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു.  പി. കെ. കൃഷ്ണന്‍കുട്ടി , .പി. വി. മണി എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികളായി എം. കെ. ശിവരാമന്‍-പ്രസിഡന്റ്, പി.കെ. കൃഷ്ണന്‍കുട്ടി-സെക്രട്ടറി, പി.വി. മണി-ട്രഷറര്‍ എന്നിവരെ  തെരെഞ്ഞെടുത്തു.

Related posts