കീഴടങ്ങിയതോ? 300 കോടിയുടെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്‍റ് തട്ടിപ്പുകേസിലെ പ്രതി ഉതുപ്പ് അറസ്റ്റില്‍; അറസ്റ്റു ചെയ്തത് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്

uthupvargees_02803017

കൊ​ച്ചി: കു​വൈ​റ്റി​ലേ​ക്ക് ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റിന്‍റെ മ​റ​വി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി ഉ​തു​പ്പ് വ​ർ​ഗീ​സ്(50) നെ ​സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്നു പു​ല​ർ​ച്ചെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​യി​രു​ന്നു ഉ​തു​പ്പ് വ​ർ​ഗീ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ല​ർ​ച്ചെ 3.15 ഓ​ടെ അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലാ​ണ് ഉ​തു​പ്പ് വ​ർ​ഗീ​സ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി അ​ബു​ദാ​ബി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഉ​തു​പ്പ് വ​ർ​ഗീ​സ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഇ​യാ​ളെ സി​ബി​ഐ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കു​വൈ​റ്റ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ന​ട​ത്തി​യ ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റി​ന്‍റെപേ​രി​ൽ ഉ​തു​പ്പ് വ​ർ​ഗീ​സ് 300 കോ​ടി രൂ​പ​യി​ല​ധി​കം ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. എ​റ​ണാ​കു​ളം എം​ജി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ൽ​സ​റ​ഫ മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​യു​ടെ മ​റ​വി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. 1,200 ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​റാ​ണ് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ൽ​സ​റാ​ഫ ഏ​ജ​ൻ​സി​യു​മാ​യി ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്.

സ​ർ​ക്കാ​ർ വ്യ​വ​സ്ഥ​പ്ര​കാ​രം സേ​വ​ന ഫീ​സാ​യി ഒ​രാ​ളി​ൽ​നി​ന്ന് 19,500 രൂ​പ മാ​ത്ര​മേ ഇ​ട​ക്കാ​ൻ പാ​ടു​ള്ളൂ. എ​ന്നാ​ൽ അ​ൽ​സ​റാ​ഫ ഒ​രാ​ളി​ൽ​നി​ന്ന് 19.5 ല​ക്ഷ​ത്തോ​ളം രൂ​പ വീ​ത​മാ​ണ് ഈ​ടാ​ക്കി​യ​ത്. 19,500.00 എ​ന്ന​തി​ലെ ദ​ശാം​ശം മാ​റ്റി 19,50,000 ആ​ക്കി മാ​റ്റി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​ങ്ങ​നെ 300 കോ​ടി രൂ​പ​യോ​ളം വ​ർ​ഗീ​സ് ഉ​തു​പ്പ് ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്. പ്രൊ​ട്ട​ക്ട​ർ ഓ​ഫ് എ​മി​ഗ്ര​ൻ​സ് ഇ​തി​നു സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്തു​വെ​ന്നു​മാ​യി​രു​ന്നു സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ.

പ്രൊ​ട്ട​ക്ട​ർ ഓ​ഫ് എ​മി​ഗ്ര​ൻ​സ് അ​ഡോ​ൾ​ഫ് ലോ​റ​ൻ​സാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത അ​ഡോ​ൾ​ഫ് ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്. ഇ​തി​നി​ടെ ഉ​തു​പ്പ് വ​ർ​ഗീ​സ് കു​വൈ​ത്തി​ലേ​ക്ക് ക​ട​ന്നു. ഇ​ന്‍റർപോ​ൾ വാ​ണ്ട​ഡ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​തു​പ്പ് കു​വൈ​ത്തി​ൽ​നി​ന്ന് മു​ങ്ങി. പി​ന്നീ​ട് അ​വി​ടെ​നി​ന്നു അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​ബു​ദാ​ബി​യി​ൽ വ​ച്ച് ഇ​ന്‍റർ​പോ​ൾ ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ, ഉ​ന്ന​ത​ബ​ന്ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് ജാ​മ്യം നേ​ടു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ​യു​ടെ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്ന് ഇന്‍റ​ർ​പോ​ൾ ഉ​തു​പ്പ് വ​ർ​ഗീ​സി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ന്‍റ​ർ​പോ​ൾ വെ​ബ്സൈ​റ്റി​ലെ വാ​ണ്ട​ഡ് പേ​ഴ്സ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ഇ​യാ​ൾ സു​പ്രീം​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ത​ള്ളി. കേ​ര​ള ഹൈ​ക്കോ​ട​തി​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ ഉ​തു​പ്പി​നെ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സി​ബി​ഐ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഉ​തു​പ്പ് വ​ർ​ഗീ​സ് കീ​ഴ​ട​ങ്ങ​നെ​ത്തി​യ​താ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​യാ​ളെ ഇ​ന്നു കൊ​ച്ചി സി​ബി​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts