ചാത്തന്നൂര്‍: കൊട്ടിയത്തിന് സമീപം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കല്ലുവാതുക്കല്‍ ഇളംകുളം വടക്കേതുണ്ടില്‍ വീട്ടില്‍ അനീഷ് (30), ഭാര്യ അവിത (24) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ കൊട്ടിയം പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. അനീഷ് ജില്ലാഹോമിയോ ആശുപത്രിയിലേയും അവിത ജില്ലാപഞ്ചായത്തിലെയും യോഗ ഇന്‍സ്ട്രക്ടര്‍മാരാണ്. രാവിലെ യോഗ പഠിപ്പിക്കാനായി ഇരുവരും വീട്ടില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്നു. അമിതവേഗതയില്‍വന്ന ബസ് ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു.
ബൈക്ക് ബസിനടിയില്‍പ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്. ഇവര്‍ക്ക് മൂന്നുവയസുള്ള ഒരു കൂട്ടിയുണ്ട്. കൊട്ടിയം പോലീസ് കേസെടുത്തു.