വിളവെത്തിയ വെ​ണ്ട​യ്ക്ക പ​റി​ക്കാ​ൻ കൂ​ലി 460 രൂ​പ; വിറ്റാൽ കിട്ടുന്നത് കിലോയ്ക്ക് 400 രൂപ; വി​ല​യി​ടി​വിനെ തുടർന്ന് ഒ​രേ​ക്ക​ർ വെണ്ടകൃഷി ഉ​ഴു​തു​മ​റി​ച്ചു ക​ർ​ഷ​ക​ൻ

കൊ​ഴി​ഞ്ഞാ​ന്പാ​റ: വെ​ണ്ട​ക്കാ​യ്ക്കു​ള്ള വി​ല​യി​ടി​വി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ൻ ഒ​രേ​ക്ക​ർ ഉ​ഴു​തു​മ​റി​ച്ചു ഒഴിവാക്കി. വെ​ള്ളാ​ര​ങ്ക​ൽ​മേ​ട് മേ​നോ​ൻ​ക​ളം സു​ന്ദ​ര​നാ​ണ് വി​ല​യി​ടി​വി​നെ തു​ട​ർ​ന്ന് ത​ന്‍റെ കൃ​ഷി ഉ​ഴു​തു​മ​റി​ച്ച​ത്.

കൃ​ഷി തു​ട​ങ്ങി​യ​ശേ​ഷം മൂ​ന്നു​ത​വ​ണ മാ​ത്ര​മാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ 35 മു​ത​ൽ 45 വ​രെ ത​വ​ണ വി​ള​വെ​ടു​പ്പ് ന​ട​ത്താ​റു​ണ്ട്. വെ​ണ്ട​കൃ​ഷി ഉ​ഴു​തു​മ​റി​ച്ച​ശേ​ഷം ഇ​നി നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ഴി​ഞ്ഞാ​ന്പാ​റ വി​പ​ണി​യി​ലെ​ത്തി​ച്ച വെ​ണ്ട​യ്ക്ക് കി​ലോ​ഗ്രാ​മി​ന് നാ​ലു​രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. നൂ​റു​കി​ലോ​യി​ൽ താ​ഴെ മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന വെ​ണ്ട​യ്ക്ക 400 രൂ​പ​യി​ൽ താ​ഴെ​യാ​ണ് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ ര​ണ്ടു​തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് വെ​ണ്ട​യ്ക്ക പ​റി​ക്കാ​ൻ കൂ​ലി 460 രൂ​പ​യാ​ണ്. പാ​ട്ട​ത്തി​നെ​ടു​ത്ത നി​ല​ത്തി​ൽ കൃ​ഷി​യി​റ​ക്കാ​ൻ ത​ന്നെ മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​യി.

Related posts

Leave a Comment