കൊല്ലം എസ് എന്‍കോളജിലെ എന്‍എസ്എസ് യൂണിറ്റ് ബോധവത്കരണ പരിപാടി നടത്തി

klm-campകൊല്ലം: ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം എസ്എന്‍ കോളേജിലെ എന്‍എസ്എസ്‌യൂണിറ്റ് സംഘടിപ്പിച്ച അവബോധപരിപാടിയുടെ ഉദ്ഘാടനം കൊല്ലം സിറ്റി പോലീസ് അസി. കമ്മീഷണര്‍ ബി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. പോലീസും കാമ്പസുകളും സമാനമനസ്കതയോടെ കൈകോര്‍ക്കുമ്പോള്‍ സമൂഹത്തില്‍ സ്ത്രീ സുരക്ഷ ഇനിയുമേറെ മെച്ചപ്പെടും.  പൊതുസമൂഹത്തിലേക്ക് വ്യക്തമായ നയങ്ങളുടെ അടിസ്ഥാനത്തില്‍ കാമ്പസുകള്‍ ഇടപെടുമ്പോള്‍ ആരോഗ്യകരമായ സാമൂഹിക സാഹചര്യം രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു തയറാക്കി അഭിനയിച്ച “പെണ്ണ്’ എന്ന തെരുവു നാടകവും അരങ്ങേറി. എസ്എന്‍കോളേജിലെ എന്‍.എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍   “സ്ത്രീ സുരക്ഷയും പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളും’ എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ കലാലയങ്ങളിലും ഒപ്പം നഗരത്തിന്റെ  വിവിധ ഭാഗങ്ങളിലും എന്‍എസ്എസ്. വിദ്യാര്‍ത്ഥികള്‍ തെരുവു നാടകം അവതരിപ്പിച്ചു.

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് പ്രൊഫസര്‍ വി. പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രൊഫ. ടി. അഭിലാഷ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീര്‍മാരായ എസ്. വിഷ്ണു ,എസ്. ജിസാ എന്നിവര്‍ പ്രസംഗിച്ചു.

Related posts