മലയാളിക്ക് അപമാനമായി മറ്റൊരു ക്രൂരപീഡന സംഭവം കൂടി. കൊല്ലം കടയ്ക്കലില്‍ അര്‍ബുദബാധിതയായ 90 വയസുകാരിയെ അജ്ഞാതന്‍ അര്‍ധരാത്രിയില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കടന്നു പീഡിപ്പിച്ചു. തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധമാതാവിനാണ് ദുര്‍വിധിയുണ്ടായത്. ബാബു എന്നു വിളിപ്പേരുള്ള വിജയകുമാറാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അഞ്ച് ദിവസം മുന്‍പാണ് സംഭവം. രാത്രി രണ്ടോടെയാണ് വൃദ്ധയുടെ വീടിന് പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് ബാബു അകത്തുകടന്നത്. കുതറിമാറാന്‍ ശ്രമിച്ച വൃദ്ധയെ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തന്നെ ഉപദ്രവിക്കരുതെന്ന വൃദ്ധയുടെ അപേക്ഷയും ഇയാള്‍ ചെവിക്കൊണ്ടില്ല.
സംഭവശേഷം വൃദ്ധമാതാവ് വിവരം അടുത്ത ബന്ധുക്കളെ അറിയിച്ചെങ്കിലും ഇവര്‍ പുറത്തറിയാതെ മറച്ചുവയ്ക്കുകയായിരുന്നു. വൃദ്ധയ്ക്ക് ചികിത്സ ലഭ്യമാക്കാനും ഇവര്‍ തയാറായില്ല. സ്ഥലം പഞ്ചായത്ത് മെമ്പറെയും വൃദ്ധ വിവരം അറിയിച്ചെങ്കിലും ദൈവത്തോട് പ്രാര്‍ഥിക്കാനും ദൈവം ശിക്ഷ നല്‍കുമെന്നുമായിരുന്നു പ്രതികരണം. ഇയാള്‍ക്കെതിരേ പരാതി നല്‍കാന്‍ ആരെങ്കിലും സഹായിക്കണമെന്നാണ് വൃദ്ധയുടെ അപേക്ഷ. തന്റെ സ്വത്ത് അടുത്ത ബന്ധു തട്ടിയെടുത്തുവെന്നും വൃദ്ധ പറയുന്നു. സംഭവം വാര്‍ത്തയായതോടെ പോലീസ് കേസെടുത്തു. വൃദ്ധയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി.