ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ അച്ഛന്‍ എതിര്‍ത്തു ! ആ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി ആരാധകര്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ദിലീപ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒരാള്‍ എന്നു തന്നെ ദിലീപിനെ വിശേഷിപ്പിക്കാം.

ഇപ്പോള്‍ താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഇതുവരെ എവിടെയും പറയാത്ത ഒരു സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

താന്‍ അഭിനയിക്കുന്നത് തന്റെ അച്ഛന് ഇഷ്ടമില്ലായിരുന്നെന്നാണ് ഇപ്പോള്‍ താരം തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തെ ഒരു അഭിഭാഷകനാക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചിരുന്നത് എന്നും താരം പറയുന്നുണ്ട്.

പിതാവിന്റെ ആഗ്രഹത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയിലാണ് താന്‍ എത്തിപ്പെട്ടത് എന്നും താരം പറഞ്ഞു.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ വക്കീലായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി എന്നും അന്ന് പിതാവിന്റെ ആഗ്രഹം മനസ്സില്‍ ഓര്‍ത്തു എന്നും താരം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment