കൊല്ലങ്കോട്: ടൗണില്‍നിന്നും ബസ്‌സ്റ്റാന്‍ഡിലേക്കുള്ള റോഡു തകര്‍ന്നു വാഹനയാത്ര ദുഷ്കരമായി. ഇരുന്നൂറുമീറ്റര്‍ ദൂരം റോഡ് പൂര്‍ണമായും ഗര്‍ത്തങ്ങള്‍ രൂപംകൊണ്ട് മഴവെള്ളം കെട്ടിനില്ക്കുകയാണ്. ബസുകള്‍ ഗര്‍ത്തങ്ങളില്‍ ഇടിച്ചിറങ്ങി യാത്രക്കാര്‍ക്ക് കമ്പികളില്‍തട്ടി പരിക്കേല്ക്കുന്നതു പതിവു സംഭവമാണ്.മുമ്പ് പ്രദേശത്തെ വീട്ടമ്മ കുളത്തില്‍ കുളിച്ചു മടങ്ങുന്നതിനിടെ ഇവിടെ ബസിനടിയില്‍പെട്ട് മരിച്ചിരുന്നു. ബസ്സ്റ്റാന്‍ഡ് റോഡ് വര്‍ഷത്തില്‍ രണ്ടുതവണ പുനര്‍നിര്‍മാണം നടത്താറുണ്ടെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.
പാതനിര്‍മാണം നടത്തിയ കരാറുകാരന്‍ വേണ്ടരീതിയില്‍ മെറ്റലും അനുബന്ധ സാമഗ്രികളും ഉപയോഗിക്കാത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്കു കാരമെന്ന ആരോപണം ശക്തമാണ്. കാലവര്‍ഷം ശക്തമാകുന്നതോടെ റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതം സ്തംഭിക്കുമെന്ന്് യാത്രക്കാര്‍ക്ക് ആശങ്കയുണ്ട്.റോഡുനിര്‍മാണം സുഗമമായി നടത്തണമെന്നാവശ്യപ്പെട്ട് മുമ്പ് പലതവണ പൊതുപ്രവര്‍ത്തകര്‍ സമരരംഗത്തിറങ്ങിയിരുന്നു. തകര്‍ന്ന വഴിയിലൂടെ ബസ് സഞ്ചരിക്കുമ്പോള്‍ ഗര്‍ത്തത്തിലെ ചെളിവെള്ളം കാല്‍നട യാത്രക്കാരുടെ ശരീരത്തിലേക്കു തെറിച്ചുവീണും മലിനമാകാറുണ്ട്. എത്രയുംവേഗം തകര്‍ന്ന ഗര്‍ത്തങ്ങളില്‍ മെറ്റല്‍ നിരത്തി ഗതാഗതത്തിനു പ്രാഥമികസൗകര്യം ഏര്‍പ്പെടുത്തണമെന്ന ജനകീയാവശ്യം ശക്തമാണ്.